Tuesday, December 23, 2008

എല്ലാരുമിതു കണ്ടില്ലേ...

എല്ലാരുമിതു കണ്ടില്ലേ...

http://freepressdelhi.blogspot.com/

പാകിസ്ഥാന്‍ ചാര സുന്ദരി മനോരമയില്‍
കേന്ദ്ര മന്ത്രിമാര്‍ വിവാഹ സല്‍ക്കാരം ബഹിഷ്‌ക്കരിച്ചു.EXPLOSIVE REPORT.....
മരിയയും അനൂപും
ഇന്നലെ (20.12.08)കോട്ടയത്ത്‌ നടന്ന വിവാഹചടങ്ങ്‌
പാകിസ്‌താന്‍ ചാര സുന്ദരി മനോരമകുടുംബത്തില്‍. മനോരമ കുടുംബത്തിലെത്തിയ പാകിസ്‌താന്‍ ചാര സുന്ദരിയുടെ വിവാഹ സല്‍ക്കാരത്തില്‍ ക്ഷണം ലഭിച്ച കേന്ദ്ര മന്തിമാര്‍ ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന്‌ പങ്കെടുത്തില്ല. പാകിസ്‌താന്‍ ചാര സംഘടനയുടെ മുന്‍ മേധാവിയും വിദേശകാര്യവകുപ്പ്‌ ഉദ്യോഗസ്ഥന്റെ മകളുമായ മറിയയും മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബിന്റെ മകനും തമ്മില്‍ കറാച്ചിയില്‍ വെച്ച്‌ വിവാഹിതരായിരുന്നു. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാര ചടങ്ങുകളാണ്‌ കോട്ടയത്ത്‌ വിന്‍സര്‍കാസിലില്‍ ഡിസം 20ന്‌ നടന്നത്‌. സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പാക്‌സ്‌താനില്‍ നിന്നുള്ള നിന്നുള്ള 30 അംഗ സംഘത്തിന്‌ നേരത്തെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ പാകിസ്ഥാനില്‍ നിന്നുള്ള സംഘത്തിന്‌ അനുമതി നിഷേധിച്ചത്‌. ഒടുവില്‍ മനോരമ എഡിറ്റര്‍ മാമ്മന്‍മാത്യു ഇടപെട്ട്‌ എട്ടുപേര്‍ക്ക്‌ വിസ അനുവദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവായ എം.കെ നാരായണന്‍ അധ്യക്ഷനായുള്ള നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാണ്‌ മാമ്മന്‍മാത്യു. ഈ ഔദ്യോഗികപദവി ഉപയോഗിച്ചാണ്‌ നാരായണന്‍ വഴി എട്ടുപേര്‍ക്ക്‌ വിസ നേടിയെടുത്തത്‌. എന്നാല്‍ എന്തിനും ഏതിനും പാക്‌സ്‌താനെന്ന്‌ മുറവിളികൂട്ടുന്ന സംഘപരിവാരം പാക്‌സ്‌താന്‍ ചാര സുന്ദരി മനോരമയിലെത്തയതിനെ കുറിച്ച്‌ വായ്‌ തുറക്കുന്നില്ല. മുതിര്‍ന്ന ആര്‍ എസ്‌ എസ്‌,ബി ജെ പി നേതാക്കള്‍ക്കും വിവാഹ സല്‍ക്കാരത്തില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ആരും പങ്കെടുത്തി്‌ട്ടില്ല. കേന്ദ്രമന്ത്രിമാര്‍ ബഹിഷ്‌കരിച്ച പരിപാടിയില്‍ കേരളത്തിലെ ഏതാനും നേതാക്കളും മന്ത്രിമാരും പങ്കെടുത്തതായാണ്‌ വിവരം.. തിരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ മനോരമയുടെ ക്ഷണം നിരസിച്ചാല്‍ അത്‌ പ്രശ്‌നമാകുമെന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയായിരുന്നു വയലാര്‍ രവിയും അഹമ്മദും തീരുമാനിച്ചിരുന്നത്‌ എന്നാല്‍ എ കെ ആന്റണി സല്‍ക്കാരം റദ്ദാക്കിയതോടെ മറ്റ്‌്‌ കേന്ദ്ര മന്ത്രിമാരും ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്‌ ചെവികൊള്ളുകയായിരുന്നു. പാകിസ്ഥാനിലെ വിദേശകാര്യ ഉദ്യോഗസ്ഥന്‍ സുഹൈല്‍ അബ്ബാസിന്റെ മകള്‍ മരിയയെയാണ്‌ തോമസ്‌ ജേക്കബിന്റെ മകന്‍ അനൂപ്‌ ഒക്‌ടോബര്‍ 12ന്‌ കറാച്ചിയില്‍ വെച്ച്‌ വിവാഹം കഴിച്ചത്‌. അന്ന്‌ മുസ്ലീം മതാചാര പ്രകാരം വിവാഹം കഴിച്ച്‌ ഇവര്‍ ഇന്നലെ കോട്ടയെ ജറുസലേം മാര്‍ത്തോമ്മ ചര്‍ച്ചില്‍ ക്രിസ്‌ത്യന്‍ ആചാര പ്രകാരം രണ്ടാമതും വിവാഹിതരായി. ലാഹോറില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും പിന്നെ ഏതാനും ബന്ധുക്കളും മാത്രമാണ്‌ പള്ളിയില്‍ പ്രവേശന മുണ്ടായിരുന്നുള്ളൂ.ഈ വിവാഹം ഇന്ത്യാ-പാക്‌ ബന്ധത്തിന്റെ ഉദാത്ത മാതൃകയായി ആഘോഷിക്കാനായിരുന്നു മനോരമയുടെ പരിപാടി. ഇതിനിടയിലാണ്‌ കറാച്ചിയില്‍ നിന്നെത്തിയ തീവ്രവാദികള്‍ ഇന്ത്യയെ മൂന്നു ദിവസം മുള്‍മുനയിലാക്കിക്കൊണ്ട്‌ ആക്രമണം നടത്തിയത്‌. അതോടെ ഇന്ത്യാ-പാക്‌ ബന്ധം വഷളായി. മാത്രവുമല്ല, ഇന്ത്യയില്‍ നിന്ന്‌ പാകിസ്ഥാനിലേക്കുള്ള എല്ലാ ടെലിഫോണ്‍ കോളുകളും ഇമെയില്‍ സന്ദേശങ്ങളും കേന്ദ്ര ഇന്റലിജന്‍സ്‌ പരിശോധിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ മനോരമയില്‍ നിന്ന്‌ മുംബൈ ആക്രമണ സമയത്ത്‌ കോളുകള്‍ പാകിസ്ഥാനിലേക്ക്‌ പോയതായി ഇന്റലിജന്‍സ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കറാച്ചിയില്‍ നിന്നുള്ള യുവതി നേരത്തേ തീവ്രവാദി സംഘവുമായി ബന്ധമുള്ള ഒരാളോടൊപ്പം ജോലി ചെയ്‌തിരുന്നതായി ഐ.ബിക്ക്‌ വിവരം ലഭിക്കുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ്‌ കറാച്ചിയില്‍ നിന്നുള്ള മുഴുവന്‍ സംഘത്തേയും കേരളത്തിലെത്താന്‍ അനുവദിക്കേണ്ടെന്ന്‌ ആഭ്യന്തരവകുപ്പ്‌ തീരുമാനിച്ചത്‌.
ആരാണ്‌ മനോരമയുടെ നവ വധു മരിയ്‌ സുഹൈല്‍ അബ്ബാസ്‌ .......... ?കേന്ദ്ര രഹസ്യന്വേഷണ വിഭാഗം പുറത്ത്‌ വിട്ട ഞെട്ടിക്കുന്ന വിവരങ്ങളിലൂടെയാണ്‌ ഈ ചാര സുന്ദരിയെകുറിച്ച്‌ മാധ്യമങ്ങള്‍ അറിയുന്നത്‌. ഐ എസ്‌്‌ ഐ മുന്‍ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ അബാസിന്റെ മകളാണ്‌ മരിയ അബാസ്‌.ലാഹോറിലെ മുറിദകേയില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുടെ ധന ശേഖരാണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഫ്ര്‌ണ്ട്‌ ഓഫിസിന്റെ ചുമതലയുള്ള സ ഈദ്‌ സലാഹുദ്ദിന്റെ സെക്രട്ടറിയായി ജോലിചെയ്‌തിരുന്നു.മരിയയുടെ പിതാവിന്റെ അടുത്ത്‌ സൃഹൃത്ത കൂടിയാണ്‌ സലാഹുദ്ദിന്‍ ഇദ്ദേഹത്തിന്റെ ഒരു കോടിയോള രൂപ വിലമതിക്കുന്ന പ്രൈവറ്റ്‌ കാര്‍ ഉപയോഗിക്കാന്‍ വരെ മരിയക്ക്‌്‌ ഇവിടെ സ്വാതന്ത്രമുണ്ടായിരുന്നു. പത്തുഭാര്യമാരുമായി ജീവിതം നയിക്കുന്ന സലാഹുദ്ദിന്‍ പാകിസ്‌താനിലെ തീവ്രവാദ ക്യാമ്പുകളിലെ പ്രഭാഷകനായിരുന്നെന്നും രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇയാളുടെ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം യൂറോപ്യന്‍ പര്യടനത്തിനാണ്‌ മരിയ നിയോഗിക്കപെടുന്നത്‌. പെയിന്റിംഗ്‌ പ്രദര്‍ശനം നടത്തുന്ന കലാകാരയെന്ന നിലക്കാണ്‌ മരിയ പാരിസിലും ലണ്ടനിലും വിലസിയത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലീം നാമ ധാരികള്‍ക്ക്‌ കറങ്ങാന്‍ വിലക്കുണ്ടായ സാഹചര്യത്തിലാണ്‌ മരിയയും മലയാളിയായ അനൂപ്‌ ജേക്കബുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌.സഹകരണം പിന്നീട്‌ പ്രണയവും വിവാഹവുമായി വളര്‍ന്നു. ഐ എസ്‌ ഐ സഹായത്തോടെ കലാപ്രദര്‍ശനത്തിന്റെ പേരില്‍ രാജ്യന്തര ബന്ധങ്ങള്‍ സൃഷ്ടിക്കു എന്ന ഐ എസ്‌്‌ ദൗത്യമാണെത്രെ മരിയയുടെതും. അത്‌ കൊണ്ടാണ്‌ മനോരമ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിക്ക്‌ വരെ വിവാഹ സല്‍ക്കാരത്തില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടിവന്നത്‌. അലെങ്കില്‍ ക്ഷണം നിരസിച്ച കേന്ദ്ര മന്ത്രിമാര്‍ കാര്യം വ്യക്തമാക്കണം. എന്തായായും രാജ്യത്തെ മാധ്യമ ലോകത്തെ ഞെട്ടിച്ചു കൊണ്ട്‌ പാകിസ്‌താന്‍ ചാര സംഘടനുമായി ബന്ധമുള്ള യുവതി ഇന്ത്യയിലെ മാധ്യമലോത്ത്‌ സ്ഥാനം പിടിച്ചു കഴിഞ്ഞു.


ഇതും കൂടി വായിക്കൂ....

http://nilavathekozhi.blogspot.com/

ഓര്‍മ്മകളൊക്കെ ശരിയാണെങ്കില്‍ അന്നത്തെ ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ച പത്രങ്ങളിലൊന്നായിരുന്നു മനോരമ.അതുവഴി കരുണാകരനെ താഴെയിറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കുക എന്ന കടമയും നിര്‍വ്വഹിച്ചു (ഇവിടെയുമുണ്ട്). ചാരമെല്ലാം തീര്‍ന്നപ്പോള്‍ ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞു- അന്നത്തെ ചാരക്കേസില്‍ ജോലി പോയ എല്ല്ലാവര്‍ക്കും ജോലി തിരിച്ചു കിട്ടി, എനിക്കുമാത്രം കിട്ടിയില്ല.സംഭവിച്ചത് സംഭവിച്ചു എന്ന പതിവുമട്ടില്‍ നമുക്കെല്ലാം മറക്കാം. പക്ഷേ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍. സി.ബി.ഐ എങ്ങിനെ കള്ളക്കേസില്‍ ആളുകളെ കുടുക്കുമെന്ന് ഇന്നലത്തെ മനോരമയില്‍ വിശദീകരിച്ചിട്ടുണ്ട് (സി.ബി.ഐ പരിശുദ്ധരാണെന്ന് അഭിപ്രായമേ ഇല്ല). പക്ഷേ സുരേഷ് കുമാറിന്റെ അച്ഛന്റെ വിശദീകരണം ഒരു ഫുള്‍ പേജില്‍ മനോരമ ഈ അവസരത്തില്‍ എഴുതുമ്പോള്‍ എന്തെങ്കിലുമൊക്കെ മനോരമയുടെ മനസ്സിലും കാണുമല്ലോ (സുരേഷ് കുമാറിനെ സി.ബി.ഐ കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു-അതിനര്‍ത്ഥം സി.ബി.ഐ എല്ലാ കേസുകളിലും അങ്ങിനെതന്നെയാവണമെന്നുമില്ല).ഇതിനിടയ്ക്കാണ് റോക്സിയുടെ പടപ്രശ്‌നത്തില്‍ മനോരമ മാന്യമായ രീതിയില്‍ പ്രതികരിച്ച കാര്യവും ഇഞ്ചിയുടെ ഷെയേഡ് ലിസ്റ്റ് വഴി കാണുന്നത്ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ചതും മനോരമ...ശ്രീ നമ്പിനാരായണന്‍ പറഞ്ഞത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതും മനോരമ...സി.ബി.ഐ യ്ക്കിട്ട് ഈ അവസരത്തില്‍ ഒളിയമ്പെയ്‌തതും മനോരമ...റോക്സിയുടെ പ്രശ്‌നത്തില്‍ മാന്യമായി പ്രതികരിച്ചതും മനോരമ...ആരാണാവോ മനോരമയുടെ ബാലന്‍‌സിംഗ് മാനേജര്‍.എനിയ്ക്ക് പതിവുപോലെ കണ്‍ഫ്യൂഷന്‍ തന്നെ.

ചാരന്‍ മനൊരമ തന്നെ അല്ലേ? എതു ബിസിനെസും തുടങ്ങുതിനു മുന്‍പേ ആ മേഖലയിലെ വംബന്മാരെ തുരത്താന്‍ ചില കളികള്‍ മനോരമ കളിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇതും അതൊക്കെത്തന്നെ ആയിരുന്നോ...

ചാര സുന്ദരിയുമയുല്ല പ്രണയം... അതു മുതലെടുക്കാനുള്ള അച്ചായന്റെ ഉത്സാഹം.. അധികാര ദുര്‍വിനിയോഗം ചാരക്കേസിനു വേണ്ടി തല പുകഞ്ഞപ്പൊഴാവന്ണം അച്ചായനിതിന്റെ സാധ്യത മനസിലായതു. സ്വന്തം അന്തോണികുഞ്ഞ് തലപ്പത്തുള്ളപ്പൊള്‍ ആരെ പേടിക്കണം അല്ലേ....